ഗംഗയില്‍ യമുനയില്‍
യന്ത്രം സുദർശനം
Gangayil Yamunayil (Yanthram Sudarsanam)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:33.
 

ഗംഗയിൽ യമുനയിൽ കാളിന്ദിയിൽ
ഗോദാവരിയിൽ കാവേരിയിൽ
കാളകൂടപ്പത്തി വിതിർത്താടുന്നു
കാളിയന്മാർ ആയിരം കാളിയന്മാർ
പുഴകളിലവയുടെ വിഷമൊഴുകീ
ജലപുഷ്പങ്ങൾ മരിച്ചൊഴുകീ
അവ കൊത്തിക്കുടിക്കും മനുഷ്യമനസ്സിന്റെ
അവയവത്തൊങ്ങുകൾ ചീഞ്ഞൊഴുകീ
ചീറ്റിപ്പുളയുമീ ശിഖയുള്ള പാമ്പുകൾ
ശിവസേനയാണത്രേ ശിവസേന
ഉണരൂ ഭാരതപൗരുഷമേ
പുതിയൊരു കാളിയമർദ്ദന
നൃത്തത്തിനുണരൂ
(ഗംഗയിൽ....)

ഭാരതപ്പുഴയിൽ പൂണൂലൊഴുക്കി
പണ്ടൊരു മലയാളി
മുനിനാടിനദ്വൈതദർശനം നൽകിയ
മറുനാടൻ മലയാളി
രണ്ടല്ലിവിടെ തൊഴിലാളി ഒരു
തുണ്ടല്ലിന്ത്യയിൽ മലയാളി മലയാളി
ഉണരൂ ഭാരതപൗരുഷമേ
പുതിയൊരു കാളിയമർദ്ദന
നൃത്തത്തിനുണരൂ
(ഗംഗയിൽ....)


നഗരങ്ങളണിയുന്ന മുഖപടങ്ങൾ
ആ നാഗത്തിൻ തോലുറകൾ അവ
ചുറ്റിപ്പിണയും ഭരണകൂടങ്ങൾ തൻ
അറകളിലായിരം വാളുറകൾ
ചെന്തീക്കണ്ണുകൾ ചുഴറ്റുമീ പാമ്പുകൾ
ശിവസേനയാണത്രേ ശിവസേന
ഉണരൂ ഭാരതപൗരുഷമേ
പുതിയൊരു കാളിയമർദ്ദന
നൃത്തത്തിനുണരൂ
(ഗംഗയിൽ....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts