അമ്പിളിയേ അമ്പിളിയേ
ഇരുമ്പു മറ
Ambiliye Ambiliye (Irumbu Mara)
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:33.
 

അമ്പിളിയേ അമ്പിളിയേ
അമ്മയില്ലാത്തൊരു പൈങ്കിളിയേ
ആകാശത്തിലെ നന്ദനവനിയിൽ
ആരു നിന്നെയിരുത്തി
ആരു നിന്നെയിരുത്തി
(അമ്പിളിയേ..)

ഓ..ഈശ്വരനോ ചെകുത്താനോ
ഇന്ദ്രസദസ്സിലെ നർത്തകിയോ
ആയിരം ചിറകുള്ള പറക്കും തളികയിൽ
ആരു നിന്നെയിരുത്തീ ഇങ്ങനെ
ആരു നിന്നെയിരുത്തീ
(അമ്പിളിയെ...)

വെണ്മുകിൽ പെണ്ണിന്റെ വീട്ടിൽ നീ
പകലിരുന്നുറങ്ങുന്ന കൂട്ടിൽ
സ്വപ്നത്തിൽ അമ്മ വന്നു വിളിക്കാറുണ്ടോ
മുത്തം തന്നുണർത്താറുണ്ടോ നിന്നെയും
മുത്തം തന്നുണർത്താറുണ്ടോ
(അമ്പിളിയേ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts