വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എല്‍ പി ആര് വര്‍മ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എല്‍ പി ആര് വര്‍മ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:33.
കാക്കക്കറുമ്പികളേ നിഴലുകളേ കാലത്തിൻ കണ്ണാടിച്ചുമരിന്മേലെന്തിന് കറുത്ത ചിത്രങ്ങളെഴുതി നിങ്ങൾ കറുത്ത ചിത്രങ്ങളെഴുതി (കാക്കക്കറുമ്പി...) പ്രപഞ്ചസൗന്ദര്യശില്പങ്ങൾ പ്രകൃതി തൻ കേളീപുഷ്പങ്ങൾ പുലരികൾ പൗർണ്ണമികൾ എല്ലാം നിങ്ങൾക്ക് കരിന്തുണി ചുറ്റിയ കോലങ്ങൾ (കാക്കക്കറുമ്പി...) വെളിച്ചത്തേപ്പോലുമിരുട്ട് കൊണ്ടെന്തിനോ മായ്ക്കുന്നു നിങ്ങളീ മണ്ണിൽ എല്ലാം കരിതേച്ചു മായ്ക്കുവാനല്ലെങ്കിൽ എന്തിനീ ക്രൂരവിനോദം (കാക്കക്കറുമ്പി...) ചായങ്ങളില്ലാഞ്ഞിട്ടല്ലല്ലോ മുഖ ച്ഛായകൾ കാണാഞ്ഞിട്ടല്ലല്ലോ എല്ലാം കണ്ണീരിൽ മുക്കുവാനല്ലെങ്കിൽ എന്തിനീ ക്രൂരവിനോദം (കാക്കക്കറുമ്പി...) | |