വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:35.
കാലത്തെ മഞ്ഞു കൊണ്ട് കല്ലു വച്ച കമ്മലു തീർക്കും കന്നിയിളം കറുകമ്പൂവേ പൂവേ നാളത്തെ കല്യാണത്തിനു നാലു നില പന്തലു മേയാൻ നീകൂടെപ്പോരടീ പൂവേ നീലം പൂവേ കതിർമണ്ഡപമലങ്കരിക്കാൻ കൗസ്തുഭാംബരമുണ്ടാകും മണ്ഡപത്തിൽ വെള്ള വിരിക്കാൻ മഞ്ജു ചന്ദ്രികയുണ്ടാകും കൈയ്യിലഷ്ടമംഗല്യവുമായ് മെയ്യിൽ നിത്യ രോമാഞ്ചവുമായ് നാളെയെന്റെ ചെച്ചി പുതിയൊരു വേളിപ്പെണ്ണാകും കൊതിക്കും ഞാൻ നോക്കി നോക്കി കൊതിക്കും ആ..ആ...... (കാലത്തെ...) മണിമച്ചക വിതാനമാകാൻ മഞ്ജുചന്ദ്രികയുണ്ടാകും മഞ്ചമാകെ കവിത കുറിക്കാൻ മല്ലികാർജ്ജുനനുമുണ്ടാകും സ്വപ്നമായ സ്വപ്നം മുഴുവൻ സ്വർഗ്ഗമായ നിർവൃതിയോടെ നാളെയെന്റെ ചേച്ചി പുതിയൊരു നാണപ്പൂവാകും ചിരിക്കും ഞാൻ നോക്കി നോക്കി ചിരിക്കും ആ..ആ.ആ.. (കാലത്തെ..) | |