വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | കണിയാപുരം രാമചന്ദ്രന്‍ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:38.
കിളിവാണി അളിവേണി എന്നെല്ലാം ചൊല്ലിയെന്നെ കളിയാക്കാൻ വിരുതേറും മുകിൽ വർണ്ണനേ കരളിന്നു കുളിരേകും കാളിന്ദീപുളിനത്തിൽ കളിയാടാൻ വിളയാടാൻ വരികയില്ലേ അരികത്തു പോരാനും അധരപ്പൂ ചൂടാനും അമൃതല്പം നൽകാനും തിടുക്കമില്ലേ അലർബാണമെയ്തെയ്തെൻ അകക്കാമ്പു മുറിക്കാനും പരവശയാക്കാനും കൊതിക്കുന്നില്ലേ (കിളിവാണി...) മുരളിയിൽ ചാഞ്ചാടും മൃദുലാംഗുലികളാലെൻ മദനപ്പൂമേനി മീട്ടാൻ സമയമില്ലേ വനമാല പോലെന്നെ വിരിമാറിൽ ചാർത്താനും സുഗന്ധം നുകരുവാനും തുടിക്കുന്നില്ലേ (കിളിവാണി...) | |