വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | കെ രാഘവന് |
ഗാനരചന | കെ കേശവൻ പോറ്റി |
ഗായകര്‍ | വി റ്റി മുരളി ,എ പൊന്നമ്മ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 12 2012 04:40:09.
കിളിച്ചുണ്ടന്‍ മാവിന്റെ ചില്ലയിലാടും സിന്ദൂരനിറമുള്ള തേന്‍പഴങ്ങള്‍.... വള്ളിയൂഞ്ഞാലില് ഞാന്‍ ആടി വരുമ്പോള്‍ താളം പിഴയ്ക്കാതെ പോയ് മറയും.... (കിളിച്ചുണ്ടന്‍ മാവിന്റെ...) ചില്ലാട്ടമാടി നീ പറക്കുമ്പോള്‍ ഞാന്‍ കൈകൊട്ടി കളിയാക്കി നോക്കി നില്ക്കും... ചില്ലാട്ടമാടി നീ പറക്കുമ്പോള്‍ ഞാന്‍ കൈകൊട്ടി കളിയാക്കി നോക്കി നില്ക്കും... നാണിച്ചു്....നാണിച്ചു്... നാണിച്ചു് നാണിച്ചു് കീഴെയിറങ്ങുമ്പോള് ഒരു കൊച്ചു മാമ്പഴം താഴെ വീഴും... നാണിച്ചു് നാണിച്ചു് കീഴെയിറങ്ങുമ്പോള് ഒരു കൊച്ചു മാമ്പഴം താഴെ വീഴും... (കിളിച്ചുണ്ടന്‍ മാവിന്റെ...) മാവിന്റെ കൊമ്പത്തു് മഞ്ഞക്കിളി രണ്ടു് കൊക്കുരുമ്മി കൊക്കുരുമ്മി കഥ പറയും.. മാവിന്റെ കൊമ്പത്തു് മഞ്ഞക്കിളി രണ്ടു് കൊക്കുരുമ്മി കൊക്കുരുമ്മി കഥ പറയും... അമ്മിഞ്ഞ ഊട്ടണം... അമ്മിഞ്ഞ ഊട്ടണം...ഊഞ്ഞാലിലാട്ടണം രാരിരോ പാടി ഉറക്കിടേണം.... അമ്മിഞ്ഞ ഊട്ടണം...ഊഞ്ഞാലിലാട്ടണം രാരിരോ പാടി ഉറക്കിടേണം..... (കിളിച്ചുണ്ടന്‍ മാവിന്റെ...)(2) | |