എന്തെഴുതണം എങ്ങിനെയെഴുതണം
ശാകുന്തളം
Enthezhuthanam Engineyezhuthanam (Sakunthalam)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംകെ രാഘവന്‍
ഗാനരചനകെ കേശവൻ പോറ്റി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:39.

എന്തെഴുതണം എങ്ങിനെയെഴുതണം
അവനെന്തു കരുതും അറിയില്ലാ.. സഖീ അറിവില്ലാ..
(എന്തെഴുതണം... )

തേവാരപ്പുര അടിച്ചു വാരും
നീവാരം പൊലി അർപ്പിക്കും.. (തേവാരപ്പുര.. )
ആശ്രമകന്യക നഗരജീവിത
ഗന്ധലേശ ഭാവന ഇല്ലാതെ..
നിർദ്ദയ ഹൃദയാ.. നിർദ്ദയ ഹൃദയാ..
ജീവനാഥാ... ആ... ആ... ജീവനാഥാ...
(എന്തെഴുതണം... )

താമരയിലകളിൽ എന്റെ വേദന
രൂപമാക്കുവാൻ വശമില്ലാ... (താമരയിലകളിൽ.. )
എന്റെ കണ്ണുകൾ ഹോമധൂമങ്ങളാൽ
കണ്ണീർ വാർത്തിടുന്നു.. പുകയുന്നു..
നിർദ്ദയ ഹൃദയാ.. നിർദ്ദയ ഹൃദയാ..
ജീവനാഥാ... ആ... ആ... ജീവനാഥാ...
(എന്തെഴുതണം... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts