ഉറങ്ങൂ രാജകുമാരി
കന്യക
Urangoo Rajakumari (Kanyaka)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംകെ രാഘവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:40.
 
ഉറങ്ങൂ രാജകുമാരീ ഉറങ്ങൂ
ഉറങ്ങൂ...
പ്രേമസുരഭിലസ്വപ്നനഗരിയിൽ
ഓമനേ പോയി വരൂ നിദ്രയിൽ
ഓമനേ പോയി വരൂ

ചെമ്മുന്തിരിനീരുപോലെ തുടുക്കുവ-
തെന്തേ കവിളിണ ദേവീ
മാറ്‌ തുടിക്കുവതെന്തേ പ്രിയതര-
മാരേ മാറോടണച്ചൂ

നിൻ തിരുവുടലിന്നെന്തേ ഉരുകും
തങ്കത്തകിടായ് ദേവീ
മേനി തളിർക്കുവതെന്തേ പുളകിത
യാമിനി പാടുവതെന്തേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts