ഏകാശ്രയമായ് നിന്നെ തേടി
ഹരി ഗീതം
Ekasrayamay ninne thedi (Hari Geetham)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: March 13 2021 11:01:34.ഏകാശ്രയമാം നിന്നെ തേടി..
ഏകാദശി നാള്‍ ഞാന്‍ വന്നൂ...
ഗുരുവും വായുവും പ്രതിഷ്ഠിച്ച ഭഗവാന്‍റെ
നടയില്‍ ഞാന്‍ പാടി നിന്നൂ..
കരുണ ചെയ്‌വാന്‍ പാടി നിന്നൂ...

വില്വമംഗലവും ശ്രീ ശങ്കരാചാര്യരും
വിശ്വരൂപം കണ്ടൊരാ ശുഭനാളില്‍..
ഉദയാസ്തമയ പൂജയ് ക്കൊപ്പമെന്‍
ഹൃദയാളാപം നീ കേട്ടതില്ലേ
അതില്‍ യദുകുല കാംബോജി നീയല്ലേ
കൃഷ്ണാ നീയല്ലേ..

പാര്‍ത്ഥനു വേണ്ടി നീ കുരുക്ഷേത്ര ഭൂമിയില്‍
പാടിയ ഗീതതന്‍ പിറന്നാളില്‍...
യദുവംശോത്തമാ നിനക്കു നിവേദിച്ച
മധു സംഗീതിക നുകര്‍ന്നതില്ലേ
അതില്‍ യമുനാകല്യാണി ഞാനല്ലേ
കൃഷ്ണാ ഞാനല്ലേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts