അപാരകാരുണ്യം നീ
നാ‍രായണ തീർത്ഥം
Apaara Kaarunyam Nee (Narayana Theertham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2020 10:35:40.
അപാരകാരുണ്യം നീ
കൃഷ്ണാ.. അനുപമ ലാവണ്യം നീ
ഭക്തന്‍റെ നിറമിഴി കാണുവാനാവാതെ
പൊട്ടിക്കരയുന്നോരലിവല്ലോ നീ..

അക്ഷയഭക്തിയോടെ ശംഖാലിപുരം
ദീക്ഷിതരീ നടയില്‍ പാടി...
നവരാഗങ്ങളാം ഭാവാര്‍ത്ഥതലം തേടി
നാരായണീയം പാടി
കൃഷ്ണാ നിരുപമ സായുജ്യം നേടി

ഏകാദശി നാളില്‍ പുലരിയില്‍ ഗജരാജന്‍
കേശവന്‍ അന്ത്യയാത്ര മൊഴിയോതവേ
അഭിഷേകം മറന്നു മലര്‍ നേദ്യം മറന്നു
നീ അരികത്തു വന്നു നിന്നു കരഞ്ഞു
കേശവനെ അരുമയോടെ വാരി പുണര്‍ന്നു..

തിരുനാമാചാര്യന്റെ ചന്ദനചിതതൊഴുത്
തെരുതെരേ ആയിരങ്ങള്‍ വിതുമ്പിയപ്പോള്‍
നിശ്ചലം നിന്നുപോയി നീ ഗദ്ഗദം കൊണ്ടു
തൃക്കണ്‍കള്‍ രണ്ടും നിറഞ്ഞു കണ്ടു..

അമ്പലത്തിരുമുറ്റത്തഗ്രേപശ്യാമി പാടി
ചെമ്പൈഗുരുനാഥന്‍ തളര്‍ന്നു വീഴ്കെ
ഓങ്കാരപൊരുളെ നീ ഓടിയെത്തി
ആ നാദബ്രഹ്മത്തിനപ്പോഴേ മോക്ഷമേകി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts