കണ്ണാ കണ്ണാ ഓടി വാ
നാരായണ ജയ
Kannaa Kannaa Odi Vaa (Narayana Jaya)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനലഭ്യമല്ല
ഗായകര്‍ഉമ ,ആര്‍ ഉഷ
രാഗംബിഹാഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: October 05 2015 16:54:40.
 കണ്ണാ കണ്ണാ ഓടി വാ

കണ്ണാ കണ്ണാ ഓടിവാ..
ഉണ്ണിക്കണ്ണാ ഓടിവാ..
ഓടക്കുഴലിൽ പാടി വാ
ഉണ്ണിക്കാൽകൊണ്ടോടി വാ..

ആടും മയിലിൻപീലിയും
ആനന്ദമാം ജ്യോതിയും
അല്ലലകറ്റും ചില്ലിയും
അജ്ഞനമെഴുതിയ കണ്ണുമായ്‌....

കാതിൽ കുണ്ഡലശോഭയും
ഗളമതിൽ മാലകൾ ചാർത്തിയും
കങ്കണമിട്ടൊരു കൈകളും
കളകളഗാനം പാടിയും ..

ഉലകമളന്നൊരു ദേവനായ്‌
ഉരലിൽ കെട്ടിയ ബാലനായ്‌
ഉത്തമരാമസമേതനായ്‌
ഉല്ലാസമായ്‌ ഓടി വാ...

ദേവകീദേവി ബാലനായ്‌
ദേവർക്കെല്ലാം ദേവനായ്‌
ദേവീരുഗ്മിണി നാഥനായ്‌
ദ്വാരകാവാസാ ഓടിവാ...

കൺകുളിരാകെ കാണുവാൻ
കാർമുകിൽവർണ്ണനെ കാണുവാൻ
കാളിയമർദ്ദനരൂപനായ്‌
മുരളീഗാനം പാടിവാ
കണ്ണാ കണ്ണാ ഓടിവാ..

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts