ആഷാഢത്തിലെ
അമൃതഗീതങ്ങള്‍
Aashaadathile (Amrutha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:43.

ആഷാഢത്തിലെ ആദ്യദിനത്തിലെന്‍
ആശാനീലിമയില്‍...
കാമരൂപന്‍ നീ വന്നു - എന്‍
കദനകഥകളില്‍ ഹൃദയമലിയുമൊരു
ശ്യാമവര്‍ണ്ണന്‍ നീ വന്നു...
(ആഷാഢത്തിലെ)

നീയും കാമുകനല്ലേ, മിന്നല്‍‌-
ക്കൊടി നിന്‍ പ്രണയിനിയല്ലേ
നീയറിയുന്നു മറ്റൊരു തിരിയില്‍
എരിയും വിരഹവിഷാദം...
(ആഷാഢത്തിലെ)

ദേവഗായകര്‍ പാടും വിണ്ണിന്‍
പടവുകള്‍ കയറിയിറങ്ങി
കേവലനാമെന്‍ ഗദ്ഗദഗീതം
കേള്‍ക്കാനെന്തേ വന്നൂ?
(ആഷാഢത്തിലെ)

ഗ്രാമവധുക്കള്‍ നിനക്കു നീട്ടും
കടാക്ഷമാലകള്‍ ചൂടി
പോവുക നീയെന്‍ പ്രിയയുടെ മേടയില്‍
ആവണിമുകിലായ് പാടാന്‍...
(ആഷാഢത്തിലെ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts