മുൻ‌ജന്മസുകൃതമല്ലോ
പൂജാ പുഷ്പങ്ങൾ
Munjanma Sukruthamallo (Pooja Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:46.
 
മുൻ ജന്മസുകൃതമല്ലോ എൻ നെഞ്ചിൽ
മാമണികണ്ഠനല്ലോ (2)
ആ മലർതിരുവടിയിൽ വീഴുമെൻ
പാപവും പുണ്യവുമായ്
ഞാനെന്ന തുളസീദളം
(മുൻ ജന്മസുകൃതമല്ലോ ...)

ആയിരം നിലവിളക്കിൻ നാളങ്ങൾ
ആടുന്ന നിൻ നടയിൽ (2)
ആജന്മമുരുകി വീഴും
കർപ്പൂര കണ്ഠമാണെൻ ഹൃദയം
ജ്യോതിസ്വരൂപാ ദേവാ
(മുൻ ജന്മസുകൃതമല്ലോ ...)

ജാതിമതങ്ങളില്ലാ നിൻ മുന്നിൽ
നി‌മ്നോന്നതങ്ങളില്ലാ (2)
ഈശ്വരചിന്തയല്ലാതൊന്നും നിൻ
ദാസരിൽ വേറെയില്ലാ
സംക്രമദീപനാഥാ
(മുൻ ജന്മസുകൃതമല്ലോ ...)

സംക്രമ സന്ധ്യയല്ലേ എൻ കണ്ണിൽ
സ്വാമി വിളങ്ങിടണേ (2)
സംഗീത സാഗരവും സാഹിത്യ
സർവ സാരങ്ങളും നീ
ജ്ഞാന സ്വരൂപാ ദേവാ
(മുൻ ജന്മസുകൃതമല്ലോ ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts