ഇടം വലം ചരിഞ്ഞു
പൂജാ പുഷ്പങ്ങൾ
Idam Vallam Charinju (Pooja Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:46.
 അയ്യപ്പതിന്തക തോം തോം സ്വാമി തിന്തകതോം
അയ്യപ്പതിന്തക തോം തോം സ്വാമി തിന്തകതോം
അയ്യപ്പതിന്തക തോം തോം സ്വാമി തിന്തകതോം
അയ്യപ്പതിന്തക തോം തോം സ്വാമി തിന്തകതോം

ഇടം വലം ചെരിഞ്ഞു തുള്ളാം അയ്യപ്പ സന്നിധിയിൽ
എരുമേലിയിൽ വാഴുമയ്യന്റെ പൊന്നൊളി പൂവടിയിൽ (2)
മല നിറയെ മഞ്ഞുതിരും മകരമല്ലോ സുദിനമല്ലോ
മനമുരുകി ഇരുമുടിയിൽ ശരവുമായി വരുന്നു ഞങ്ങൾ
(അയ്യപ്പ തിന്തകതോം..)

പാൽക്കടലിൽ പള്ളികൊള്ളും പരം പൊരുളാം ദേവനും
മുക്കണ്ണനാം ശങ്കരനും നന്ദനനാം ബാലകാ (2)
തിരുനടയിൽ പടയണിയായ് നിര നിരയായ് വരുന്നു ഞങ്ങൾ
ഉടലിനുള്ളിൽ ഉയിരിനുള്ളിൽ ഉശിരിനുള്ളിൽ നിറയണമേ
(അയ്യപ്പ തിന്തകതോം..)

വ്രതമിരുന്നും തപമിരുന്നും ശരണവുമായ് നിൻ മുന്നിൽ
ആട്ടമാടി പാട്ടു പാടി പേട്ട തുള്ളും ഭക്തന്മാർ (2)
മലമുകളിൽ മണിവിളക്കായ് പ്രഭ ചൊരിയും ശബരിനാഥാ
മനസ്സുകളിൽ മണികണ്ഠനായ് കനിയണമേ ഗുഹസഹജാ
(അയ്യപ്പ തിന്തകതോം..)
(ഇടം വലം ചെരിഞ്ഞു...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts