ശബരി മാമല വാസനേ
കർപ്പൂരദീപം
Sabarimaamala Vaasane (Karpoora Deepam)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:12:28.
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശരണമയ്യപ്പാ ശരണം നീ
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശരണമയ്യപ്പാ ശരണം നീ

ശബരിമാമല വാസനേ
ശങ്കര ഹരി പുത്രനേ
ശരണം തേടി നിന്‍ നടയില്‍ നില്‍ക്കുന്നു
നരജന്മാ പുണ്യ പാപങ്ങള്‍

വിഷ്ണു മോഹിനി സുതനും നീ
ഭഗവാന്‍ വില്ലും വില്ലാളി വീരന്‍ നീ
വ്യാഘ്ര വാഹനന്‍ വ്യാധി നാശനന്‍
വാവര്‍തന്‍ തോഴന്‍ അയ്യന്‍ നീ
സത്യമായ നിന്‍ പൊന്‍പടി
പതിനെട്ടും കേറിയണഞ്ഞിതാ
നിത്യമെത്തുന്നു ‌പുലരിയും പൂര്‍ണ്ണ
ശ്രീതുളുമ്പിടും സന്ധ്യയും

പൂര്‍ണ്ണ പുഷ്കല പതിയും നീ
പനിനീര്‍ പൂവും പൂങ്കാവും ദേവന്‍ നീ
കര്‍പ്പൂരപ്രിയന്‍ കാര്‍മുഖധരന്‍
കരുണാസാഗരന്‍ അയ്യന്‍ നീ
ഹൃദ്യമായ നിന്‍ കീര്‍ത്തനാവലി
കോര്‍ത്തു ഞങ്ങളും ശ്രീ പമ്പാ
സദ്യ ഉണ്ണുന്നു പ്രകൃതിയും
മകര സംക്രമ സ്മൃതിലതദിയും

ശരണമയ്യപ്പാ ശരണമയ്യപ്പാ
ശരണമയ്യപ്പാ ശരണം നീ
ശരണമയ്യപ്പാ ശരണമയ്യപ്പാ
ശരണമയ്യപ്പാ ശരണം നീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts