മൂകാംബികയമ്മ വിളിയ്ക്കുന്നു
മൂകാംബിക
Mookaambiyamma Viikkunna (Mookaambika)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: October 18 2021 03:10:32.
മൂകാംബി അമ്മ വിളിക്കുന്ന നേരത്തു
പോകാതിരിക്കാന്‍ എനിക്കു വയ്യ ..
വാക്കുകള്‍ കോര്‍ത്തൊരു പൂമാല അമ്മക്കു
ചാര്‍ത്താതിരിക്കാന്‍ എനിക്കു വയ്യ..
അമ്മ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കുകില്ല..

മൂകാംബി അമ്മ വിളിക്കുന്ന നേരത്തു
പോകാതിരിക്കാന്‍ എനിക്കു വയ്യ ..
വാക്കുകള്‍ കോര്‍ത്തൊരു പൂമാല അമ്മക്കു
ചാര്‍ത്താതിരിക്കാന്‍ എനിക്കു വയ്യ..
അമ്മ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കുകില്ല..

ത്രിമധുരം കൈയില്‍ വെച്ചെന്നെയും കാത്തമ്മ
ത്രിപ്പടിയോളം വന്നു നില്‍ക്കും..
തിര തല്ലും വാത്സല്ല്യ തെളി നീല സാഗര
തിരുമിഴിയാലെന്നെ നോക്കി നില്‍ക്കും..
എനിക്കൊരു പിടി കുങ്കുമം മാറ്റി വെക്കും..

മൂകാംബി അമ്മ വിളിക്കുന്ന നേരത്തു
പോകാതിരിക്കാന്‍ എനിക്കു വയ്യ ..
വാക്കുകള്‍ കോര്‍ത്തൊരു പൂമാല അമ്മക്കു
ചാര്‍ത്താതിരിക്കാന്‍ എനിക്കു വയ്യ..
അമ്മ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കുകില്ല..

ഒടുവിലീ വെറും കൈയുമായി ഞാനെത്തുമ്പോള്‍
ഒരു പിടി ചോറും കരുതി വെക്കും..
എവിടെയും പോകല്ലേ നീയെന്നു ചൊല്ലുമ്പോള്‍
കൊടിമര ചോട്ടില്‍ പോയി ഞാന്‍ ഇരിക്കും..
എന്നെ കുടജാദ്രി കാറ്റു വന്നോമനിക്കും..

മൂകാംബി അമ്മ വിളിക്കുന്ന നേരത്തു
പോകാതിരിക്കുവാന്‍ എനിക്ക് വയ്യ..
വാക്കുകള്‍ കോര്‍ത്തൊരു പൂമാല അമ്മക്കു
ചാര്‍ത്താതിരിക്കാന്‍ എനിക്കു വയ്യ..
അമ്മ പ്രാര്‍ത്ഥന കേള്‍ക്കതിരിക്കുകില്ല..!!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts