സരസ്വതി മണ്ഡപത്തില്‍
മൂകാംബിക
Saraswathi Mandapathil (Mookaambika)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: September 20 2017 00:47:09.
സരസ്വതിമണ്ഡപത്തിൽ സന്ധ്യാവേളയിൽ
സരിഗമ പാടാൻ ഇരുന്നു ഞാൻ (2)
ദീപാരാധന കഴിഞ്ഞാൽ അമ്മയ്ക്ക് നാദാരാധന വേനം
എന്റെ ഭക്തിഗാനാരാധന വേണം
സരസ്വതി നമോസ്തുതേ ശാരദേ വിദ്യാപ്രദേ
സരസ്വതി നമോസ്തുതേ..

കുങ്കുമാർച്ചനയും ത്രിമധുരവും കൊണ്ട്
സംപ്രീതയായിരുന്നാലും (2)
നിത്യരഥോത്സവ വീഥിയിൽ അനുഗ്രഹ
പുഷ്പങ്ങൾ ചൊരിഞ്ഞു നിന്നാലും
അടിയന്റെ ഓരോ ഗാനർപ്പണത്തിനും
അടിയന്റെ ഓരോ ഗാനർപ്പണത്തിനും
ചെവിയോർത്തിരിക്കുമീയമ്മ
ദേവീ സരസ്വതി മൂകാംബിയമ്മ
സരസ്വതി നമോസ്തുതേ ശാരദേ വിദ്യാപ്രദേ
സരസ്വതി നമോസ്തുതേ..

നക്ഷത്രദീപം തെളിക്കുന്ന രാവിന്റെ
ഭസ്മാർച്ചന കഴിഞ്ഞാലും (2)
നേദ്യവും ആരതിപൂജയും കഴിഞ്ഞമ്മ
ശീവേലിക്കെഴുന്നള്ളുമ്പോഴും
മുടക്കമില്ലാതെൻ നാദത്തിനായ് നട
തുറക്കാൻ കൽപിക്കും അമ്മ
എന്റെ ഭഗവതി മൂകാംബിയമ്മ
സരസ്വതി നമോസ്തുതേ ശാരദേ വിദ്യാപ്രദേ
സരസ്വതി നമോസ്തുതേ..
(സരസ്വതിമണ്ഡപത്തിൽ…)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts