എഴുന്നള്ളുന്നു
ശോശന്നപ്പൂക്കൾ (ഈശ്വരനെ തേടി)
Ezhunellunnu (Sosanna Pookkal (Eeshwarane Thedi))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ് ,ബി വസന്ത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:47.
 

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോകനാഥനീശോ എഴുന്നള്ളുന്നു
മാനവർക്കു വരം തൂകി എഴുന്നള്ളുന്നു
(എഴുന്നള്ളുന്നു...)


ബേത്‌ലഹേമിൽ വന്നുദിച്ചൊരു കനകതാരം
യൂദയായിൽ കതിരു വീശിയ പരമദീപം
ഉന്നതത്തിൽ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വർഗ്ഗഭോജ്യം
(എഴുന്നള്ളുന്നു...)

കാനായിൽ വെള്ളം വീഞ്ഞാക്കിയവൻ
കടലിന്റെ മീതെ നടന്നു പോയവൻ
മൃതിയടഞ്ഞ മാനവർക്ക് ജീവനേകി
മനമിടിഞ്ഞ രോഗികൾക്ക് സൗഖ്യമേകി
(എഴുന്നള്ളുന്നു...)

മഹിതലേ പുതിയ മലരുകൾ അണിഞ്ഞീടുവിൻ
മനുജരേ മഹിതഗീതികൾ പൊഴിച്ചീടുവിൻ
വൈരവും പകയുമെല്ലാം മറന്നീടുവിൻ
സാദരം കൈകൾ കോർത്തു നിരന്നീടുവിൻ
(എഴുന്നള്ളുന്നു...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts