പുല്‍ക്കൂട്ടില്‍ വാഴുന്ന
ശോശന്നപ്പൂക്കൾ (ഈശ്വരനെ തേടി)
Pulkkoottil Vaazhunna (Sosanna Pookkal (Eeshwarane Thedi))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 13 2022 11:22:44.
 


പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണീ നിൻ
തൃപ്പാദം കുമ്പിട്ട് നിൽക്കുന്നു ഞാൻ
(പുൽക്കൂട്ടിൽ വാഴുന്ന ...)

മിന്നും നിലാവിന്റെ തൂവെള്ളിക്കൈകൾ നിൻ
പരിപൂതമേനിയേ പുൽകിടുന്നു
ഊർന്നൂർന്നിറങ്ങുന്ന മഞ്ഞിൻ തരികളാൽ
പൊന്നാട നെയ്യുന്നു പൂഞ്ചന്ദ്രിക
(പുൽക്കൂട്ടിൽ വാഴുന്ന ...)

നീലാംബരത്തിന്റെ നീർച്ചാൽ തെളിച്ചൊരു
നീരാളമേഘം പതഞ്ഞു നിന്നു
നീളേ പരന്നു മഹാനന്ദസന്ദേശം
സർവ്വേശ പുത്രൻ ജനിച്ചു ഭൂവിൽ
(പുൽക്കൂട്ടിൽ വാഴുന്ന…)

ഭൂമിയിലീശ്വര പുത്രൻ ജനിച്ചപ്പോൾ
പൂത്തിരി കത്തിച്ചില്ലാരുമാരും
പൂമെയ് മൂടുവാൻ ശീതമകറ്റുവാൻ
പൂഞ്ചേല നൽകിയില്ലാരുമാരും.
(പുൽക്കൂട്ടിൽ വാഴുന്ന ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts