ദൈവമേ നിൻ
ശോശന്നപ്പൂക്കൾ (ഈശ്വരനെ തേടി)
Deivame Nin (Sosanna Pookkal (Eeshwarane Thedi))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:48.
 

ദൈവമേ നിൻ സ്നേഹം മാത്രം
മതിയെനിക്കെന്നാളും
വൈകിപ്പോയ് ഞാൻ നിന്നെ നേടാൻ
എങ്കിലും നാം ഒന്നായ്
ലോകത്തിന്റെ മായകളിൽ ഞാൻ ഒഴുകുമ്പോൾ
വേണ്ട വേണ്ടെന്നോതി നീ വഴി കാട്ടി ഓ...
(ദൈവമേ നിൻ..)


നേടും തോറും പോരാ പോരായെന്നെന്നുള്ളിൽ തോന്നി
ആരും നന്നായ് പോകരുത് എന്ന ചിന്തയേറി
സമ്പത്തിന്റെ പേരിൽ
ബന്ധങ്ങൾ തകർന്നു
ആരാരും ഇല്ലാതായ നേരം
ഈശോ വന്നെന്റെ കൺ തുറന്നു
(ദൈവമേ നിൻ..)

എന്നെത്തന്നെ ഞാൻ സ്തുതിച്ചു നിന്നെത്തള്ളും കാലം
വാടിപ്പോകാതെന്റെ ജീവൻ എന്നും കാത്ത നാഥാ
ആയുസ്സിന്റെ നീളം നീ തരും ദാനം
ഇനി വേറെയെങ്ങും ശാന്തിയില്ല
ഈ ഭൂവിൽ മോക്ഷം തേടുകില്ല
(ദൈവമേ നിൻ..)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts