കൃഷ്ണാ ഞാൻ നിന്റെ
അര്‍ച്ചന
Krishna Njan Ninte (Archana)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസതീഷ് വിനോദ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍രാധിക തിലക്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:49.

ഗോവിന്ദം പരമാനന്ദം (8)

കൃഷ്ണാ ഞാൻ നിന്റെ കീർത്തന മുരളിയിൽ
സന്താപ കല്യാണിയല്ലോ (2)
ഗോപിമാർ ധ്യാനിച്ചുണർത്തിയ മനസ്സിലെ
ഗോരോചന ഹൃദയമല്ലോ
(കൃഷ്ണാ...)

ഗീത ചുരത്തുന്ന നിന്റെ തൃക്കാൽക്കലെ
വേദാന്ത ചന്ദനമല്ലോ
വരുതിയിലമരുമെൻ ആത്മാവിൽ നിൻ സ്മൃതി
വാകയായ് കുതിരുകയല്ലോ
ഞാൻ നിന്റെ അമ്പാടിപ്പൈക്കിടാവല്ലോ
ഗോവിന്ദം പരമാനന്ദം (8)

മാധവലീലകൾ കണ്ടുണരുന്നൊരു
മഞ്ജുളാൽച്ചില്ലയല്ലോ
കലിയുഗം തീർക്കുമാ ഹർമ്മ്യത്തിൽ നിൻ ചിരി
സൂര്യനായ് വിടരുകയല്ലോ
ഞാൻ നിന്റെ പുരുഷാർത്ഥമറിയുകയല്ലോ
ഗോവിന്ദം പരമാനന്ദം (8)
(കൃഷ്ണാ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts