നെയ്യാറ്റിൻ‌കര
ഉണ്ണിക്കണ്ണൻ
Neyyattinkara (Unnikkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍ജി വേണുഗോപാല്‍
രാഗംഹരികാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: September 09 2023 15:12:00.
നെയ്യാറ്റിൻകരയിൽ ചെന്നപ്പോൾ കൺമുന്നിൽ
കാളിന്ദിയാറല്ലോ ഞാൻ കണ്ടൂ...
ഗോക്കളെ കണ്ടൂ ഗോപികളെ കണ്ടൂ
കോടക്കാർവർണ്ണനെ കണ്ടൂ...
ഞാൻ കാളിയമർദ്ദനം കണ്ടൂ...

കൃഷ്ണപുരത്തമ്മ പതിവായി നെഞ്ചേറ്റി
ലാളിച്ചൊരുണ്ണിയെ കണ്ടൂ...
ശ്രീ വില്വമംഗലം നിധിപോലെ സൂക്ഷിച്ചു...
പൂജിച്ച വിഗ്രഹം കണ്ടൂ...

ഗോക്കളെ മേയ്ച്ചു നടക്കുന്ന കണ്ണന്റെ
കാൽചിലമ്പൊച്ച ഞാൻ കേട്ടൂ
വെണ്ണമണക്കും വഴികളിലന്നേരം
കണ്ണന്റെ പാട്ടും ഞാൻ കേട്ടൂ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts