തൊഴുതെന്റെ മനം
ഹനുമൽ പ്രസാദം
Thozhuthente Manam (Hanumal Prasadam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2012 04:13:45.
 
തൊഴുതെന്റെ മനം നിറഞ്ഞു - നിന്നെ
തൊഴുതെന്റെ മനം നിറഞ്ഞു
ആലത്തിയൂര്‍ വാഴും ഹനുമാനേ അടിയന്റെ
അകതാരില്‍ ആനന്ദം നിറഞ്ഞു
ഞാന്‍ അതി ധന്യനായു്
ജന്മം സമ്പന്നമായു്
(ആലത്തിയൂര്‍)
തൊഴുതെന്റെ മനം നിറഞ്ഞു

സ്നേഹിക്കും മനസ്സിനു് ഭക്തി തന്‍ നിറവു്
പ്രാര്‍ത്ഥിക്കും കൈകളില്‍ നിന്‍ പൊതി അവിലു്
(സ്നേഹിക്കും )
കരുണ തന്‍ കടലായ ഹനുമാനേ തൊഴുവാന്‍
അടിയന്റെ ഈ ജന്മം കാണിക്കയേകാം
(കരുണ )
തൊഴുതെന്റെ മനം നിറഞ്ഞു - നിന്നെ
തൊഴുതെന്റെ മനം നിറഞ്ഞു

പാടുന്നു നിത്യവും നിന്നപദാനം (2)
നേടുന്നു പുണ്യമാം നിന്‍ വരദാനം
ഭഗവാന്റെ തിരുനാമം ഏറ്റേറ്റു പാടാന്‍
അടിയന്റെ മനസ്സിനെ ശ്രുതിശുദ്ധമാക്കാം
(ഭഗാവാന്റെ )
(തൊഴുതെന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts