വാനരകുല
ഹനുമൽ പ്രസാദം
Vanarakula (Hanumal Prasadam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2012 02:54:28.
 
വാനരകുലസര്‍വ്വോത്തമനായ ചിരഞ്ജീവി പ്രിയഹനുമാന്‍സ്വാമി
താവക ദര്‍ശന സുകൃതിയിലെന്മനതാരിലൊരനുപമമോക്ഷനിദാനം
അഞ്ജനതനയാ മാരുതി ജയ ജയ രഘുരാമപ്രിയദാസാ ജയ ജയ
വാനരകുലസച്ചിവോത്തമ ജയ ജയ ആലത്തൂരേ ഹനുമാന്‍ ജയ ജയ

ഭക്തമനസ്സിനു സന്മാര്‍ഗ്ഗത്തിന്‍ സദ്ഗുണസമ്പത്തേകുക ഭഗവാന്‍
തവനികടത്തിലെ കല്‍ച്ചിറ ചാടി തടസ്സം നീക്കാന്‍ വരമരുളീടുക
(ഭക്തമനസ്സിനു )
(വാനരകുല )

നാദോപാസക ദീനദയാലോ നരനുടെ ജീവിത പരിരക്ഷകനേ
വിദ്യാവിനയം ബുദ്ധിയുമടിയനു നിത്യം ചൊരിയുക പവനസുതാ നീ
(നാദോപാസക )
(വാനരകുല )

ഉത്തമരില്‍ സച്ചിവോമനാം ശ്രീരഘൂത്തമന്‍ തന്‍ ഭക്തപ്രിയനേ
അസ്വസ്ഥതയാലുഴലും മര്‍ത്ത്യനു സ്വസ്ഥതയേകി നയിക്കുക സ്വാമി
(ഉത്തമരില്‍ )
(വാനരകുല )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts