ഓരോ നാവിലും
ഹനുമൽ പ്രസാദം
Oro Naavilum (Hanumal Prasadam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: August 19 2012 02:55:44.
PALLAVI


 
ഓരോ നാവിലും ഓരോ മനസ്സിലും
ഓടിക്കളിക്കുന്നു രാമനാമം
(ഓരോ )
കലികാല ദുഃഖങ്ങള്‍ പാടേ അകറ്റുന്ന
ഫലസിദ്ധിയാകുന്നു ശ്രീരാമനാമം
(കലികാല )
(ഓരോ )

കര്‍ക്കിടകത്തില്‍ നാം പാരായണം ചെയ്യും
രാമായണം പുണ്യഗാനാമൃതത്തിനാല്‍
(കര്‍ക്കിടകത്തില്‍ )
പാപകോപാദിയാല്‍ പൂരിതമാം മര്‍ത്ത്യ
കര്‍മ്മങ്ങളില്‍ സത്യധര്‍മ്മോദയം
(ഓരോ )

ഭക്തിയാലെന്‍ മനം നിത്യവും ശ്രീരാമ
തല്‍ കഥ ചൊല്ലുവാന്‍ ശക്തിയേകീടണേ
(ഭക്തിയാലെന്‍ )
ത്രേതായുഗം കാത്ത ദാശരഥീ ഭവാന്‍
തൂകേണമെന്നുള്ളില്‍ ഈശ്വരചിന്തനം
(ത്രേതായുഗം )
(ഓരോ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts