നാവെന്തിനു തന്നു
വെണ്ണക്കണ്ണൻ
Navendinu Thannu (Vennakkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 16:56:50.
 
നാവെന്തിനു തന്നു ഭഗവാന്‍
നാരായണനാമം പാടാന്‍
കാതെന്തിനു തന്നു ഭഗവാന്‍
നാരായണഗീതം കേള്‍ക്കാന്‍
(നാവെന്തിനു )
നാരായണ (6) നാമം പാടാന്‍

കണ്ണെന്തിനു തന്നു ഭഗവാന്‍
നാരായണരൂപം കാണാന്‍
കയ്യെന്തിനു തന്നു ഭഗവാന്‍
നാരായണപാദം തഴുകാന്‍
(നാവെന്തിനു )

കാലെന്തിനു തന്നു ഭഗവാന്‍
നാരായണസവിതം ചെല്ലാന്‍
പൂവെന്തിനു തന്നു ഭഗവാന്‍
നാരായണപൂജകള്‍ ചെയ്യാന്‍
(നാവെന്തിനു )

നാരായണകൃപയില്ലെങ്കില്‍
നാടില്ല കാടുകളില്ല
നാളില്ല നാളെയുമില്ല
നാരായണശരണംശരണം
(നാവെന്തിനു ) (2)
നാരായണ (6) നാമം പാടാന്‍ (4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts