കോട്ടക്കുന്നിലെ
പൊന്നോണ തരംഗിണി (നാല്)
Kottakkunnile (Ponnona Tharangini- Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരഘുകുമാർ ,എന്‍ പി പ്രഭാകരന്‍ ,കലവൂര്‍ ബാലന്‍
ഗാനരചനപി കെ ഗോപി ,പി എസ് നമ്പീശൻ ,രമേഷ് മേനോൻ
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:53.
 


കോട്ടക്കുന്നിലെ പോക്കുപൊൻവെയിൽ പൂക്കളം തീർക്കവേ
ആട്ടക്കാവടി പീലി പോലെയൊരായിരം പൂക്കണി
കതിരാടും വയലേല കളഗാനം പാടുന്നേ
മാണിക്യപ്പെണ്ണെ നീയെന്റെ കൂടെ
അത്തപ്പൂ കാണാൻ അക്കരെപ്പോകാൻ
ഓണക്കോടീം കൊണ്ടേ പോരൂ
(കോട്ടക്കുന്നിലെ ..)

പുല്ലാങ്കുഴലൂതും കുയിലേ വായോ
ചെന്താമരവള്ളം തുഴയാൻ വായോ (2)
ഓളത്തിലെങ്ങും മേളപ്പദങ്ങൾ ദൂരേ കേൾക്കാമോ
നാടായ നാടെങ്ങും മാവേലിപ്പാട്ടിന്റെ
ആമോദപ്പൂന്തോണി കാണാൻ വായോ
(കോട്ടക്കുന്നിലെ ..)


പുള്ളോക്കുടമേന്തി ഇതിലേ വായോ
പൊന്നാതിര തുള്ളാൻ അഴകേ വായോ (2)
മോഹിച്ചതെല്ലാം വാരിത്തരാനായ് ഓണം വന്നല്ലോ
ആലോല പൈങ്കിളിക്കമ്മാനമാടാൻ
ആലിലയൂഞ്ഞാലു കെട്ടാൻ വായോ
(കോട്ടക്കുന്നിലെ ..)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts