ആവണി
പൊന്നോണ തരംഗിണി (നാല്)
Aavani (Ponnona Tharangini- Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംരഘുകുമാർ ,എന്‍ പി പ്രഭാകരന്‍ ,കലവൂര്‍ ബാലന്‍
ഗാനരചനപി കെ ഗോപി ,പി എസ് നമ്പീശൻ ,രമേഷ് മേനോൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 03:07:49.

ആവണിക്കാറ്റിന്നു കുണുങ്ങി വന്നു
എന്റെ മാനസക്കിളിവാതിൽ തുറന്നു തന്നു (2)
ചൈത്ര സന്ധ്യകൾ പൂ കോരി ചൊരിഞ്ഞു നിന്നു
എന്റെ മോഹങ്ങൾ മധുമാരി നുകർന്നു നിന്നു (2)
(ആവണിക്കാറ്റിന്നു.....)

കാതരേ നീയെന്റെ തിരുമുറ്റത്ത്
എന്റെ കനവുകൾ മയങ്ങുന്ന മണിമുറ്റത്ത് (2)
ഒരു പൂവായ് പൂമിഴിയുമായ്
തിരുവോണമായ് ഒഴുകി
തരള ഹൃദയദലങ്ങൾ മുഴുവൻ
മധുരിമ തൂകി
(ആവണിക്കാറ്റിന്നു.....)

മാലികേ നീയെന്റെ മലർവനിയിൽ
എന്റെ മനസ്സിന്റെ മുകിലിറങ്ങും പൂവനിയിൽ (2)
ഒരു മോഹമായ് മറുഗന്ധമായ്
തിരുവോണമായ് ഒഴുകി
മൃദുല സരള തലങ്ങൾ മുഴുവൻ
കുളിരിഴ പാകി
(ആവണിക്കാറ്റിന്നു.....) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts