ബ്രാഹ്മമുഹൂർത്തത്തിൽ
വരദാനം
Brahmamuhoorthathil (Varadanam)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംവിദ്യാധരൻ
ഗാനരചനകെ പി നന്ദകുമാർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 03:46:41.

ബ്രാഹ്മ മുഹൂർത്തത്തിൽ ഉണരുമെൻ ചിത്തത്തെ
നേർ നയിക്കണേമേ വിഘ്നേശ്വരാ
ഈറനായ് തൃക്കാൽക്കൽ ഏത്തമിടും നേരം
കൂറെന്നിലുണ്ടായി കനിയേണമേ എന്നും
കൂറെന്നിലുണ്ടായി കനിയേണമേ
(ബ്രാഹ്മ മുഹൂർത്തത്തിൽ….)

തിരുമുന്നിലുടയുന്ന കേരങ്ങളാലങ്ങ്
കുംഭ നിറയ്ക്കുന്ന നേരമല്ലോ
തുമ്പിയാലൊരു കുറി നെറ്റിയിലണിയിച്ചെൻ
തുമ്പമെല്ലാം നീക്കും തമ്പുരാനേ
മൂഷികവാഹന ശരണം ശരണം
മുനിജന വന്ദിത ശരണം ശരണം
വിദ്യാദായക ശരണം ശരണം
വിശ്വൈകരക്ഷക ശരണം ശരണം
(ബ്രാഹ്മ മുഹൂർത്തത്തിൽ….)

ആനന്ദചിത്തനായ് കൈ പിടിച്ചടിയനെ
അക്ഷരമെഴുതിക്കും ഗുരുനാഥനേ
ഞാനെന്ന ഭാവത്തിൻ അന്ധകാരം ഉള്ളിൽ
എള്ളോളമില്ലാതെ നോക്കീടണേ
മൂഷികവാഹന ശരണം ശരണം
മുനിജന വന്ദിത ശരണം ശരണം
വിദ്യാദായക ശരണം ശരണം
വിശ്വൈകരക്ഷക ശരണം ശരണം
(ബ്രാഹ്മ മുഹൂർത്തത്തിൽ….)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts