അമ്മയ്ക്കും അമ്മയായ്
വരദാനം
Ammakkum Ammayaay (Varadanam)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംപ്രവീൺ കുമ്മാട്ടി
ഗാനരചനശ്രീവത്സൻ
ഗായകര്‍മാസ്റ്റർ വിഷ്ണു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 03:46:07.

അമ്മയ്ക്കും അമ്മയായ് അങ്ങാടിപ്പുറം വാഴും
ശ്രീ തിരുമാന്ധാംകുന്നിലമ്മയ്ക്കെൻ പ്രണാമം
കന്നി ആയില്യത്തിൽ അമ്മ തൻ പിറന്നാളിൻ
മധുരമുണ്ണാൻ വന്ന ബാലകൻ ഞാൻ
മധുരമുണ്ണാൻ വന്ന ബാലകൻ ഞാൻ
(അമ്മയ്ക്കും അമ്മയായ്…..)

എൻ വിളിയ്ക്കായിന്നു കാതോർത്തിരിക്കുമമ്മ
അലിവിൻ കൈ നീട്ടി അന്നം പകർന്നു നൽകാൻ
അക്ഷരങ്ങൾ കൊണ്ട് കോർത്തൊരീ ജപമാല
അമ്മയ്ക്കു ചാർത്തുവാൻ എനിക്കു മോഹം
ഇന്നു അമ്മയ്ക്കു ചാർത്താൻ എനിക്കു മോഹം
(അമ്മയ്ക്കും അമ്മയായ്…..)

പൊൻ പിറന്നാൾ പണം കണി വെച്ചു ദേവകൾ
ഭജനമിരിക്കുമീ തിരുനടയിൽ
പ്രാർത്ഥനാ മലരായ് അമ്മ തൻ തൃക്കാൽക്കൽ
വീണു നമിക്കുവാൻ എനിക്കു മോഹം
വീണു നമിക്കുവാൻ എനിക്കു മോഹം
(അമ്മയ്ക്കും അമ്മയായ്…..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts