കദളീവനം കാക്കും
ആഞ്ജനേയം
Kadaleevanam Kakkum (Anjaneyam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2021 10:54:28.
കദളീ വനം കാക്കും തത്ത്വമൂര്‍ത്തേ
കാറ്റിന്റെ മകനാം വേദ കീര്‍ത്തേ...
സുഖകാമ മോഹത്തിന്‍ വനനിര താണ്ടി
അലയുകയാണിന്നും നിന്‍ അനുജന്മാര്‍

ശാശ്വതമാം ബ്രഹ്മ സത്യം കണ്ടറിഞ്ഞവനേ
നിന്‍ ആശിസ്സുകള്‍ ഞങ്ങളില്‍ ചൊരിഞ്ഞാലും
അന്ധമായ മോഹങ്ങളില്‍ ആത്മീയ പൊലിമ വിതറി
ആയിരത്തിരി വെട്ടമങ്ങു തെളിച്ചാലും
അകമഴിഞ്ഞനുഗ്രഹിച്ചു കാത്താലും

രാമനാമ മഴ നനഞ്ഞു മെയ്യ് കുതിര്‍ന്നോനെ
നിന്‍ ഓര്‍മ്മകളില്‍ ഞങ്ങളേയും പുലര്‍ത്തേണം
വേദ ശാഖി കൊമ്പിലാടി വേദാന്ത വെയിലു കാഞ്ഞു
നീയെനിക്കൊരു മുക്തി പുഷ്പം ഇറുക്കേണം
ഇനിയെനിക്കു ഭക്തിയോഗം നല്‍കേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts