ത്രിപ്പാരില്‍
ശിവതാണ്ഡവം
Thrippaaril (Sivathandavam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2021 08:08:38.

ശംഭോ ശങ്കര ഗൗരീശ
ശൈല സുധാപതി ജഗദീശാ
കൈലാസാധിപ സോമകലാധര
കരുണാസാഗര പാലയമാം

ത്രിപ്പരപ്പില്‍ വാഴും ശ്രീമഹാദേവന്‍റെ
തിരുമുമ്പിലിന്നെന്‍ പ്രണാമം
ദക്ഷയാഗം മുടിച്ചെത്തിയ നിന്‍ വര-
ഭിക്ഷദാനല്ലിയീ ലോകം

ഉപവാസ രാത്രി ശിവരാത്രി ഞങ്ങള്‍
തിരുമല മൂര്‍ത്തിയെ കുമ്പിടുന്നു
പട്ടുടുക്കുന്നു രുദ്രാക്ഷമണിയുന്നു
ഭസ്മത്തിലാറാടിടുന്നു ശിവാലയം
പന്ത്രെണ്ടും ഓടി തൊഴുന്നു..
വലതു കൈയേന്തും വിശറിയിലിളകട്ടെ
ഹര ഹര താണ്ഡവ താളം
ഗോവിന്ദ ഗോപാല മേളം

തിരുമലക്കോവിലും തിക്കുറിശ്ശി
തിരുനന്തിക്കര ത്രിപരപ്പും..
പൊന്മന കല്‍ക്കുളം ഏലാംകോടും
പന്നിഭാഗത്തും തൊഴുന്നു..
തിരുവിടക്കോട്ടും ത്രിപന്നിയോട്ടും
തിരുവിതാംകോട്ടും വരുന്നൂ...
തിരുനട്ടാലത്തിന്‍ തമ്പുരാനേ നീ
തരണേ ശിവകരം മോക്ഷം
പുനരഭിയില്ലാത്ത മോക്ഷം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts