ജ്ഞാനാരണ്യ
ശിവതാണ്ഡവം
Jnanaranya (Sivathandavam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: January 09 2021 03:53:35.
ജ്ഞാനാരണ്യത്തെ ഗുരുമൂര്‍ത്തേ
ശ്രീ ശുചീന്ദ്ര ശിവ മൂര്‍ത്തേ...
ജ്ഞാന ഭിക്ഷയാല്‍ ആദി ശങ്കരനേ
ലോകജ്ഞനാക്കിയ ശ്രുതകീര്‍ത്തേ
ധനുമാസ തേരോടും നിന്‍ കടാക്ഷ വീഥിയില്‍
ഒരു വഴി വിളക്കായി ഞാന്‍
നിന്റെ അരുള്‍ മൊഴി വിളക്കായി ഞാന്‍

സഹസ്ര വര്‍ഷങ്ങള്‍തന്‍ കണിക്കൊന്നയായി
വടക്കേടത്തും നില്‍പ്പൂ ഞാന്‍
തിളച്ച നെയ്യില്‍ കൈ മുക്കും ഭക്തിയെ
തിരിച്ചറിയേണം ശംഭോ..
മുഖം തിരിച്ചു നല്‍കേണം ശംഭോ..

അഹല്യാ മോക്ഷത്തിന്‍ കഥയിലെ ഇന്ദ്രന്‍
അങ്ങേ പാദം ഭജിക്കുന്നൂ..
ജ്വലിച്ച ശാപം എന്നില്‍ നിന്നകറ്റി
ക്ഷമിച്ചരുളേണം ശംഭോ..
ശിവം ഭവിച്ചുണരേണം ശംഭോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts