അമ്മ അനാദ്യന്ത
ചോറ്റാനിക്കര അമ്മേ ശരണം
Amma Anadyantha (Chottanikkara Amme Saranam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ഗിരിജ വർമ്മ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2012 09:36:13.

അമ്മ അനാദ്യന്ത വെണ്മ
അളവറ്റ സ്നേഹത്തിൻ ഉണ്മ
അലിവിന്മേൽ അലിയുന്ന നന്മ
അകലന്റെ ചൈതന്യ തനിമ
അമ്മ ചോറ്റാനിക്കര വാഴുമമ്മ
(അമ്മ അനാദ്യന്ത..)

കാലത്തു കലകൾക്കൊരമ്മ
ഉച്ചയ്ക്കു വിജയങ്ങൾക്കമ്മ
സന്ധ്യയ്ക്കു നിധികൾക്കൊരമ്മ
അമ്മ ചോറ്റാനിക്കര വാഴുമമ്മ

കണ്ണിന്റെ കാഴ്ചയാണമ്മ
വിണ്ണിൻ വെളിച്ചമാണമ്മ
സകല ചരാചരങ്ങൾക്കും
അമ്മ ചോറ്റാനിക്കര വാഴുമമ്മ

പഞ്ചേന്ദ്രിയങ്ങൾക്കുമമ്മ
പഞ്ചമിത്തിങ്കളിൻ അമ്മ
പതിനാലു ലോകങ്ങൾക്കമ്മ
അമ്മ ചോറ്റാനിക്കര വാഴുമമ്മ
(അമ്മ അനാദ്യന്ത..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts