സര്‍വ്വ ചരാചര
ചോറ്റാനിക്കര അമ്മേ ശരണം
Sarvvacharachara (Chottanikkara Amme Saranam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2012 09:37:40.
PALLAVI



സർവ ചരാചര ജനനീ മായേ ശരണം നീ
അഖില ജഗന്മയി ചിന്മയി ജനനീ ശരണം നീ
വരമരുളൂ ദേവീ നീ തണലേകു ദേവി
വഴി തേടും മിഴിയിൽ പൊൻതിരി വെയ്ക്കൂ
തളരുമ്പോൾ നീ എന്നെ പാലൂട്ടൂ
(സർവ ചരാചര…)

എരിയുന്ന തീയിൽ ഞാൻ നറുവെണ്ണ പോലെന്നും
വീണുരുകുമ്പോൾ നരജന്മങ്ങളെ നീയമ്മേ
തിരുമിഴി തൻ നോക്കാൽ വരദേ ഒരു വാക്കാൽ
കരുണാമയിയായെന്നും കാക്കുന്നു
കണ്ണീരിൽ നീ മോക്ഷം തീർക്കുന്നു
(സർവ ചരാചര…)

അഴലിൻ തീക്കടലിനുള്ളിൽ കര കാണാതുഴറും നേരം
ആശ്രയമായ് മമദുഃഖങ്ങളിലും നീയമ്മേ
തവ പദമാം തുഴയാലും തളിർ മിഴി തന്നരുളാനും
വരദായിനിയായെന്നെ കാക്കുന്നു
വനമുല്ല പൂവായി ചൂടുന്നു
(സർവ ചരാചര…)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts