കർക്കിടക
ചോറ്റാനിക്കര അമ്മേ ശരണം
Karkkidaka (Chottanikkara Amme Saranam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ഗിരിജ വർമ്മ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2012 02:44:02.

PALLAVI



കർക്കിടകത്തിലെ ഭഗവതി സേവയ്ക്കു
ചോറ്റാനിക്കരയെത്തും എൻ മനസ്സേ
പുഷ്പങ്ങളെത്ര നീ കൊണ്ടു വന്നു
അവിൽ ശർക്കര മലരെത്ര കൊണ്ടു വന്നു
(കർക്കിടകത്തിലെ…)

ആനന്ദക്കണ്ണീരാൽ എണ്ണയൊഴിച്ചു നീ
അമ്പലം ചുറ്റി വിളക്കു വെയ്ക്കും
സ്വർണ്ണക്കൊടിമരം നിൻ നെടുവീർപ്പിന്റെ
കുഞ്ഞിളം കൈയ്യാൽ തുടച്ചു നീക്കൂ
മംഗളശംഖവും നീ മുഴക്കൂ
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
(കർക്കിടകത്തിലെ…)

ശീവേലിക്കമ്മ എഴുന്നള്ളും നേരത്ത്
നീ നിന്റെ മസ്തകം താഴ്ത്തി നിൽക്കൂ
മൂന്നാം പ്രദക്ഷിണം തീരുമ്പോൾ നീ മുൻപേ
മുജ്ജന്മ പുണ്യത്തിൽ മുങ്ങി നില്ക്കൂ
മുക്തിയെ വീണ്ടും തുയിലുണർത്തൂ
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
(കർക്കിടകത്തിലെ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts