ശ്രീപാദ
ചോറ്റാനിക്കര അമ്മേ ശരണം
Sreepada (Chottanikkara Amme Saranam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംസുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2012 02:39:42.

അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

ശ്രീപദപൂജ ഇതു ദേവീപൂജാ
ചോറ്റാനിക്കര വാഴും സുരകുല കല്പ്പകദള പൂജ
വരഗുണ ചിൽപദ പൂജ സുരഭില സൽപദ പൂജ
(ശ്രീപദ പൂജ…)

സ്വരമാതേ നിൻ വരമോ മണി നീലാകാശം
തിരയിളകും വാൽക്കണ്ണിൻ സന്ദേശം നീലസമുദ്രം
വാർകൂന്തൽപ്പൂ വിരിയും അരുണോദയമായി
ശുകവൃന്ദം മന്ത്രം ചെയ്യും സുരവൃന്ദം പൂജകൾ ചെയ്യും
നിൻ പദമലരിൽ സന്ധ്യകളും പുഷ്പാഞ്ജലിയാകും പൂജ
(ശ്രീപദ പൂജ…)

ശ്രുതിഗീതങ്ങൾ തഴുകും നറു ചന്ദനലേപം
മധു പൊഴിയും പൂക്കാലം നെയ്യുന്നു വനനീരാളം
കാർമേഘങ്ങൾ ചൊരിയും പനിനീർമഴയല്ലോ
ഘനശൈല തിരുമുലയാൽ നീ അമൃതപ്പാലരുവികൾ തീർത്തു
മണ്ണുലകങ്ങൾ പാലൂട്ടി പുലരുന്നതിനെൻ പദപൂജ
(ശ്രീപദ പൂജ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts