സുജന വത്സലേ
ദേവി നാരായണ
Sujana Valsale (Devi Narayana)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംകാപ്പി
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2012 13:43:00.
PALLAVI


 
സുജനവത്സലേ നിന്‍ തിരുനടയില്‍
ഭജനമിരിക്കാന്‍ വന്നു - ഞാന്‍
ഭജനമിരിക്കാന്‍ വന്നു
(സുജനവത്സലേ )
സുപ്രഭാതങ്ങളേ തഴുകിയുണര്‍ത്തും നിന്‍
സൂര്യമുഖം കൂപ്പി നിന്നു
(സുപ്രഭാതങ്ങളേ )
സുജനവത്സലേ

ഇഹപരദുഃഖങ്ങള്‍ ഞാന്‍ മറന്നു - ചുറ്റും
ഇളം കാറ്റായലഞ്ഞു
(ഇഹപരദുഃഖങ്ങള്‍ )
അമ്മേ നാരായണാ മന്ത്രമല്ലാതൊന്നും
അറിയാത്ത നിലയണഞ്ഞു
(അമ്മേ )
പോയ്മുഖമെല്ലാം അഴിഞ്ഞു വീണു - ഭക്തി -
പ്പൊയ്കയില്‍ നീന്തിത്തളര്‍ന്നു
(പോയു്മുഖമെല്ലാം )
(സുജനവത്സലേ )

ഹൃദയവികാരങ്ങള്‍ നടതളളി - ഞാന്‍
ഉദയാഞ്ജലിയാക്കി
(ഹൃദയ )
അമ്മേ അവിടുത്തെ സ്വര്‍ണ്ണക്കൊടിമരം
കണ്ണുനീരാല്‍ കഴുകി
(അമ്മേ )
കര്‍മ്മദുഃങ്ങള്‍ പൊഴിഞ്ഞു വീണു - പുനര്‍ -
ജന്മത്തിലെന്ന പോലെയുണര്‍ന്നു
(കര്‍മ്മ )
(സുജനവത്സലേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts