എന്റെ മൌനം നീയറിഞ്ഞില്ല
ചാന്ദ്രമസി
Ente Mounam Neeyarinjilla (Chaandramasi)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംപ്രകാശ്‌ ഉള്യേരി
ഗാനരചനചന്ദ്രൻ നായർ
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:58.

ആ...ആ..ആ..ആ..ആ...
ഗപധപ ഗധ പഗരി
ഗ ധാ ധസ ധപ
പധസരിഗരി
ആ..ആ..ആ..ആ...
സരിഗരി സ പഗരി സരിസധപ
ആ..ആ...ആ,,,ആ,..
പധപ ഗ ധാ പ
പധപ രി ഗാ ധ
പധ സധാ ആ..ആ..ആ...ആ..

എന്റെ മൗനം നീയറിഞ്ഞില്ല
എന്റെ വാക്കിന്റെ നോവും നീയറിഞ്ഞില്ല (2)
ഹൃദയത്തിനരികിലിരുന്നു നീയെന്റെ
സ്പന്ദനത്താലവും അറിഞ്ഞില്ല
എന്റെ മൗനം ആ..ആ..ആ..
എന്റെ മൗനം എന്റെ മൗനം
എന്റെ മൗനം നീയറിഞ്ഞില്ലാ...

സാഗരമാണെൻ പ്രണയം
പുഴയൊരു കൗതുകം മാത്രം (2)
നിന്നിലേക്കുള്ളയെൻ ദൂരം
തൊട്ടടുത്താണെന്നും നീയറിഞ്ഞില്ല
എന്റെ മൗനം ആ...ആ..ആ...ആ..
ഗപധപ ഗപധപ സധധപ
സഗധ പ രിഗധപ സധ

ആകാശമാണെൻ ഹൃദയം
മേഘമൊരു സുകൃതം മാത്രം (2)
നീയെന്ന മുജ്ജന്മ പുണ്യം
എൻ നിധി എന്നും നീയറിഞ്ഞെല്ലാം
എന്റെ മൗനം





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts