കാനായിലെ കല്യാണനാളിൽ
സ്നേഹസുധ
Kaanayile kalyananaalil (Sneha sudha)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംജെ എം രാജു
ഗാനരചനറവ ഫാ ജോയ്‌ ആലപ്പാട്ട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:59.
കാനായിലെ കല്യാണനാളില്‍
കല്‍ഭരണിയിലെ വെള്ളം മുന്തിരിനീരായ്
വിസ്‌മയത്തില്‍ മുഴുകി ലോകരന്ന്
വിസ്‌മൃതിയില്‍ തുടരും ലോകമിന്ന്
മഹിമ കാട്ടി യേശുനാഥന്‍...

(കാനായിലെ)

കാലികള്‍ മേയും പുല്‍ത്തൊഴുത്തില്‍
മര്‍ത്ത്യനായ് ജന്മമേകിയീശന്‍
മെഴുതിരിനാളം പോലെയെന്നും
വെളിച്ചമേകീ ജഗത്തിനെന്നും
ആഹാ! ഞാനെത്ര ഭാഗ്യവാന്‍
യേശു എന്‍ ജീവനേ...

(കാനായിലെ)

ഊമയെ സൗഖ്യമാക്കിയിടയന്‍
അന്ധന് കാഴ്‌ചയേകി നാഥന്‍
പാരിതില്‍ സ്‌നേഹസൂനം വിതറി
കാല്‍‌വരിയില്‍ നാഥന്‍ പാദമിടറി
ആഹാ! ഞാനെത്ര ഭാഗ്യവാന്‍
യേശു എന്‍ ജീവനേ...

(കാനായിലെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts