അലകടലും കുളിരലയും
സ്നേഹ പ്രതീകം
Alakadalum kuliralayum (Sneha pratheekam)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎ ജെ ജോസഫ്
ഗാനരചനഎ ജെ ജോസഫ്
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:59.

അലകടലും കുളിരലയും മലര്‍നിരയും
നാഥനെ വാഴ്ത്തുന്നു (2)
കുളിര്‍ചന്ദ്രികയും താരാപഥവും (2)
നാഥന്റെ നന്മകൾ വാഴ്ത്തുന്നു (2)
(അലകടലും... )

അനന്ത നീലാകാശ വിതാനം
കന്യാതനയാ നിൻ കരവിരുതല്ലേ (2)
അനന്യ സുന്ദരമീ മഹീതലം
അത്യന്നതാ നിൻ വരദാനം അല്ലേ...അല്ലേ
(അലകടലും... )

ഈ ലോക മോഹത്തിൻ മായാവലയം
നശ്വരമാം മരീചികയല്ലേ (2)
മൃതമാമെന്നാത്മാവിന്നുയിരേകും
ആ മോക്ഷ ഭാഗ്യം അനശ്വരമല്ലേ...അല്ലേ
(അലകടലും... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts