ദൂരെ നിന്നും
സ്നേഹ പ്രതീകം
Dhoore ninnum (Sneha pratheekam)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎ ജെ ജോസഫ്
ഗാനരചനഎ ജെ ജോസഫ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 11 2015 13:48:32.


 
ദൂരെ നിന്നും ദൂരെ ദൂരെ നിന്നും
മരുഭൂവിൻ വഴികളിലൂടെ
ഒരു കാലിത്തൊഴുത്തു തേടി
മൂന്നു രാജാക്കന്മാരെത്തി
(ദൂരെ നിന്നും....)

വാനം തെളിഞ്ഞു നിന്നു
ദിവ്യതാരം തിളങ്ങി നിന്നു (2)
മാലാഖമാരവര്‍ വാനവീഥികളിൽ
സ്തുതിഗീതങ്ങൽ പാടി (2)

മഞ്ഞിൻ തുള്ളികൾ തഴുകിയുറങ്ങും
ബേത്‌ലഹേമിൻ വഴികളിലൂടെ(2)
ഒരു പുൽക്കുടിൽ തേടി ദേവസുതനെ തേടി
ഇടയന്മാരുമണഞ്ഞല്ലോ
അവര്‍ കാലിത്തൊഴുത്തു കണ്ടു
അവര്‍ സ്വര്‍ഗീയ ഗാനം കേട്ടു(2)
മരിയാസുതനായ്‌ പുൽക്കൂട്ടിൽ മരുവും
മിശിഹാനാഥനെ കണ്ടു(2)
(ദൂരെ നിന്നും....)

വെള്ളിനിലാവിൻ കുളിരലയിൽ
നീരാടിയെത്തിയ രാക്കുയിലുകൾ (2)
നവ സ്വരമഞ്ജരിയിൽ ഒരു മനസ്സോടെ
നാഥനെ വാഴ്ത്തി പാടുന്നു
വാനം തെളിഞ്ഞു നിന്നു
ദിവ്യതാരം തിളങ്ങി നിന്നു (2)
മാലാഖമാരവര്‍ വാനവീഥികളിൽ
സ്തുതിഗീതങ്ങൽ പാടി (2)
(ദൂരെ നിന്നും....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts