രാത്രി രാത്രി രജത രാത്രി
സ്നേഹ പ്രതീകം
Raathri raathri rajatha raathri (Sneha pratheekam)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎ ജെ ജോസഫ്
ഗാനരചനഎ ജെ ജോസഫ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:00.
 
രാത്രി രാത്രി രജത രാത്രി
രാജാധിരാജൻ പിറന്ന രാത്രി (2)

ദുഃഖങ്ങളെല്ലാം അകലുന്ന രാത്രി
ദുഃഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രി (2)
നീഹാര ശീതളരാത്രി സ്വര്‍ഗ്ഗീയരാത്രി (2)
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഇൻ എക്സൽസിസ് ദേവൂ
( രാത്രി രാത്രി)

താരാകുമാരികൾ തൻ സംഗീത മാധുരി (2)
താരാപഥങ്ങളിൽ ഉയരുന്ന രാത്രി
തൂമഞ്ഞു പെയ്യുന്ന രാത്രി സ്വര്‍ഗ്ഗീയരാത്രി
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഇൻ എക്സൽസിസ് ദേവൂ
( രാത്രി രാത്രി)

ദൈവിക സ്നേഹം മേരി തൻ സുതനായ് (2)
ഈ മണ്ണിന്റെ മടിയിൽ മയങ്ങുന്ന രാത്രി
സന്മനസുള്ളോര്‍ തൻ രാത്രി സ്വര്‍ഗ്ഗീയരാത്രി (2)
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഇൻ എക്സൽസിസ് ദേവൂ
( രാത്രി രാത്രി)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts