യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
സ്നേഹ പ്രതീകം
Yahoodhiyayile oru graamathil (Sneha pratheekam)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎ ജെ ജോസഫ്
ഗാനരചനഎ ജെ ജോസഫ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:01.




 
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിൻ കുളിരും രാവിൽ
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു ആമോദരായ്
വര്‍ണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്നു
തിങ്കൾക്കല പാടി ഗ്ലോറിയ
അന്നു തിങ്കൾക്കല പാടി ഗ്ലോറിയ

താരകം തന്നേ നോക്കീ ആട്ടിടയര്‍ നടന്നു (2)
തേജസ്സു മുന്നിൽക്കണ്ടു അവര്‍ ബേത്‌ലഹേം തന്നിൽ വന്നു (2)
രാജാധിരാജന്റെ പൊൻ‌തിരുമേനി
അവര്‍ കാലിത്തൊഴുത്തിൽ കണ്ടു (2)
വര്‍ണ്ണരാജികൾ വിടരും വാനിൽ
വെള്ളിമേഘങ്ങൾ ഒഴുകും രാവിൽ
താരകാ രാജകുമാരിയോടൊത്തന്നു
തിങ്കൾക്കല പാടി ഗ്ലോറിയ
അന്നു തിങ്കൾക്കല പാടി ഗ്ലോറിയ

മന്നവര്‍ മൂവരും ദാവീദിൻ സുതനേ (2)
കണ്ടു വണങ്ങിടുവാൻ അവര്‍ കാഴ്ച്ചയുമായ് വന്നു (2)
ദേവാദിദേവന്റെ തിരുസന്നിധിയിൽ
അവര്‍ കാഴ്ച്ചകൾ വച്ചു വണങ്ങി (2)
(യഹൂദിയായിലെ ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts