ആത്മാവിൽ വരമരുളിയാലും
വചനം
Athmavil varamaruliyalum (Vachanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനപി കെ ഗോപി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 21 2015 17:49:36.



ആത്മാവിൽ വരമരുളിയാലും
ആപാദം കനിവരുളിയാലും
യേശു എന്നാത്മാവിൽ ആദ്യസങ്കീർത്തനം
പാടുന്ന ദിവ്യസ്വരൂപം
ഭൂലോക പാപങ്ങൾ എല്ലാമകറ്റുന്ന
കൈവല്യ സൂര്യപ്രകാശം...
(ആത്മാവിൽ....)

ഈ വിശ്വമാകെ നിന്നെ സ്തുതിപ്പൂ...(2)
ഹലേലുയ്യാ..... ഹാലേലുയ്യാ
(ആത്മാവിൽ....)

ധ്യാനജപനാദം പുതിയ വെളിവേകി
തിരുവചനഗീതം പുതിയവഴി കാട്ടി -(ധ്യാനജപ)
ആ മാർഗ്ഗമാണെന്റെ ആലംബമിന്നും
അഖിലജന മഹിത മനസ്സറിയുന്നിതെന്നും -(ആ മാർഗ്ഗ)
ഈ സത്യമെന്നെ നയിക്കുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ
(ആത്മാവിൽ....)

പ്രാർത്ഥനയിലൂടെ സുകൃതവഴി നേടി
തിരുനടയിലെല്ലാം ഒലിവിലകൾ ആടി -(പ്രാർത്ഥന)
ഈ ശാന്തിയാണെന്റെ ആത്മാവിലെന്നും
തമസ്സകലും അമല മനസ്സറിയുന്നിതെന്നും -(ഈ ശാന്തി)
ഈ ശക്തിയെന്നെ ഉണർത്തുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ
(ആത്മാവിൽ....)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts