അത്യുന്നതങ്ങളിൽ
വചനം
Athyunnathangalil (Vachanam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംടോമിന്‍ ജെ തച്ചങ്കരി
ഗാനരചനപി കെ ഗോപി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2021 05:12:32.

അത്യുന്നതങ്ങളിൽ ദൈവമഹത്വം പാടും
ഒരു വെള്ളിനക്ഷത്രം മണ്ണിനു പുണ്യമായി കാണും (2)
കരയിൽ കടലിൽ ഇരവിൽ പകലിൽ
അവനെന്നിലും നിന്നിലും നിത്യവെളിച്ചം
(അത്യുന്നതങ്ങളിൽ)

ആകാശം മൊഴിഞ്ഞു അവനൊരു പൊൻവിളക്കാകും
അറിവിൻ വഴി തെളിക്കും ആത്മാവിൽ
ശീമോനും പറഞ്ഞു ഇവനൊരു പൊൻവിളക്കാകും
അറിവിൻ വഴി തെളിക്കും ആത്മാവിൽ
സത്യവും ധർമ്മവും കാത്തിടാൻ ജീവൻ നൽകിടും
കേൾക്കുവിൻ പുതിയൊരു ഗീതകം
വാഴ്ത്തുവിൻ നവയുഗരാജനെ (2)
വന്ദനം വന്ദനം രക്ഷകനീയുഗ വന്ദനം
(അത്യുന്നതങ്ങളിൽ)

പാരാകെ പറഞ്ഞു അവനിയിൽ പൂമഴ പെയ്യും
കുരുടൻ മിഴി തുറക്കും ആത്മാവിൽ
ഊമകളും പറഞ്ഞു ഇവനുടെ പൊന്നൊളി കണ്ടേൻ
അമൃതം തിരയടിക്കും ആത്മാവിൽ
ധർമ്മവും നീതിയും കാത്തിടാൻ ധീരനായിടും
നേടുവിൻ പുതിയൊരു ചേതന
പാടുവിൻ കൃപയുടെ കീർത്തനം (2)
വന്ദനം വന്ദനം രക്ഷകനീയുഗ വന്ദനം
(അത്യുന്നതങ്ങളിൽ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts