എന്റെ താമസം
വന്ദേഹം ഹരികൃഷ്ണാ
Ente Thamaasam (Vandeham Harikrishna)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:11.
 

കൃഷ്ണാ കൃഷ്ണാ കൃഷ്ണാ..കൃഷ്ണാ. ..കൃഷ്ണാ..

എന്തേ താമസം ....
എന്തേ താമസം കൃഷ്ണാ എന്തേ താമസം
കാർമുകിൽ വർണ്ണാ കരുണ ചെയ്‌വാൻ എന്തേ താമസം
ഗുരുവായൂരിൽ മരുവും കണ്ണാ എന്തേ താമസം
കൃഷ്ണാ...കൃഷ്ണാ..


ചന്ദനചർച്ചിത സന്ധ്യകളിൽ ഞാൻ
അഷ്ടപദീലയമാകും
സങ്കടമാർന്നൊരെൻ നെഞ്ചൊരുടുക്കായ്
ത്രികാലജതികൽ മീട്ടും
നിൻ കാളിന്ദീ കളമുരളികയിൽ
നിൻ കളഭകലാമയ ഗോപികയിൽ
കൃഷ്ണാഷ്ടമി കണി കണ്ടൊരു
മനസ്സിൽ വന്നു ചേരുവാൻ
ഇനി എന്തേ താമസം കൃഷ്ണാ..കൃഷ്ണാ..


കണ്ണിലെയഞ്ജന മഞ്ജിമയിൽ നീ
കൈവല്യാമൃതമാകും
പാഹിമുകുന്ദനു ഗോപിക ചാർത്തും
പത്മദളാഞ്ജലിയേകും
നീ ഗോവർദ്ധനഗിരി പൊൻ കുടയായ്
നീ ഗോപ വധൂജന പൂജിതനായ്
ശ്രീരാഗം ശ്രുതി ചേർത്തൊരു
മനസ്സിൽ പീലി ചാർത്തുവാൻ
ഇനി എന്തേ താമസം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts