വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | രഘുകുമാർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ശുദ്ധസാവേരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 24 2012 04:45:12.
ഭാരതപ്പുഴയുടെ തീരം.... കവിഭാവന കതിരിട്ട തീരം... മലയാളനാടിന്റെ നിറമാറില്‍ നിന്നും അമൃതം പൊഴിയുന്ന തീരം... ഭാരതപ്പുഴയുടെ തീരം.... കവിഭാവന കതിരിട്ട തീരം...... കാറ്റിന്റെ താളത്തില്‍ കാലത്തും അന്തിക്കും കഥകളിപ്പദം പാടും തീരം... (കാറ്റിന്റെ താളത്തില്‍....) മണൽകൊണ്ടു മൂടുന്നൊരുടല്‍കൊണ്ടു രാവിന്റെ മണിവീണ പുണരുന്ന തീരം.... ഭാരതപ്പുഴയുടെ തീരം.... കവിഭാവന കതിരിട്ട തീരം...... തുഞ്ചന്റെ നാരായത്തുമ്പത്തുനിന്നും മഞ്ജുപദ മധുവൂറും തീരം... (തുഞ്ചന്റെ...) തണല്‍ വീശി നില്‍ക്കുന്ന തരുവല്ലിമാമാങ്ക- ക്കഥകേട്ടുറങ്ങുന്ന തീരം.... (ഭാരതപ്പുഴയുടെ തീരം........) | |