ജാലക വാതിലില്‍
ഗാന പൌർണമി
Jaalaka Vaathilil (Gaana Pournami)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2012 04:41:53.

ജാലകവാതിലിന്‍ പാളി തുറന്നു...
ഒരു ശ്രാവണത്തെന്നലെൻ ചാരെ വന്നു
ഏകാന്തമാമെന്റെ ശയ്യാതലത്തില്‍
അനുമതി വാങ്ങാതെ ചേര്‍ന്നിരുന്നു....
ജാലകവാതിലിന്‍ പാളി തുറന്നു...
ഒരു ശ്രാവണത്തെന്നലെൻ ചാരെ വന്നു...

ദൂരെ നിന്നും വരും ആ ഇളം കാറ്റൊരു
ദൂതുമായ്‌ വന്നവളായിരുന്നു...
(ദൂരെ നിന്നും...)
വേർ‌പിരിഞ്ഞകന്നൊരെന്‍ കാമിനി നല്‍കിയ
വേർ‌പിരിഞ്ഞകന്നൊരെന്‍ കാമിനി നല്‍കിയ
വേദനാഗീതങ്ങൾ പകര്‍ന്നു തരാന്‍....
ജാലകവാതിലിന്‍ പാളി തുറന്നു...
ഒരു ശ്രാവണത്തെന്നലെൻ ചാരെ വന്നു...

ആ മൊഴിക്കുള്ളിലെ ആര്‍ദ്രമാം നോവുകള്‍
പ്രാണനില്‍ ചേര്‍ത്തു ഞാന്‍ കേണു....
(ആ മൊഴിക്കുള്ളിലെ....)
വേനലില്‍ വിളർത്തൊരെന്‍ വാടികള്‍ ചൂടിയ
വേനലില്‍ വിളർത്തൊരെന്‍ വാടികള്‍ ചൂടിയ
പൂവുപോല്‍ എന്‍ സ്വപ്നം കരിഞ്ഞു വീണു.....
(ജാലകവാതിലിന്‍....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts