പനിനീര്‍ പൂവേ
ഗാന പൌർണമി
Panineer Poove (Gaana Pournami)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2012 04:45:43.

പനിനീര്‍ പൂവേ നിനക്കന്നു പ്രായം
പതിനേഴു തികയുകയായിരുന്നു...
നീയറിയാതെ നിനക്കൊരു മധുപനോടനുരാഗം
ജനിക്കുകയായിരുന്നു....
പനിനീര്‍ പൂവേ നിനക്കന്നു പ്രായം
പതിനേഴു തികയുകയായിരുന്നു...
നീയറിയാതെ നിനക്കൊരു മധുപനോടനുരാഗം
ജനിക്കുകയായിരുന്നു......
പനിനീര്‍ പൂവേ......

രാവില്ല പകലില്ല നീ അവനോടൊത്തു്
രാഗസല്ലാപത്തില്‍ മുഴുകീ...
(രാവില്ല പകലില്ല...)
ഊണില്ലുറക്കില്ല നീ അവനായി
ഊഷ്മള സ്വപ്നങ്ങള്‍ പണിതുയര്‍ത്തി....
(പനിനീര്‍ പൂവേ......)

താഴ്വരയൊരുക്കിയ തല്പങ്ങളില്‍ നിങ്ങള്‍
രാസകേളിയില്‍ മുഴുകീ....
(താഴ്വര...)
മോഹങ്ങള്‍ വിടര്‍ത്തിയ ചിറകുകളേറി
വാനിന്റെ നിറുകയില്‍ പറന്നു പാറി....
(പനിനീര്‍ പൂവേ......)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts